ബൗഷർ  വിലായത്തിൽ  പ്രവാസിയുടെ നിയന്ത്രണത്തിലുള്ള ഒരു  സൈറ്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തത്.

മസ്‍കത്ത്: ഒമാനില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന വന്‍ മദ്യശേഖരം പിടികൂടി. മസ്‍കത്ത് ഗവര്ണറേറ്റിൽ ബൗഷർ വിലായത്തിൽ പ്രവാസിയുടെ നിയന്ത്രണത്തിലുള്ള ഒരു സൈറ്റിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യം പിടിച്ചെടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മസ്‍കത്ത് ഗവർണറേറ്റ് പോലീസിന്റെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പും ഒമാൻ കസ്റ്റംസ് അധികൃതരും ചേര്‍ന്നാണ് പരിശോധന നടത്തിയതെന്ന് ഒമാന്‍ കസ്റ്റംസ് പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.