കുവൈത്തിലെ ഹവല്ലിയിലായിരുന്നു താമസിച്ചിരുന്നത്.

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് പ്രവാസി മലയാളി മരിച്ചു. കോഴിക്കോട് കുണ്ടുപറമ്പ് സ്വദേശി പറമ്പത്ത് ഹീരാലാല്‍ നമ്പയില്‍ (58) ആണ് മരിച്ചത്. കുവൈത്തിലെ ഹവല്ലിയിലായിരുന്നു താമസിച്ചിരുന്നത്.

പിതാവ് - ചന്തുക്കുട്ടി. മാതാവ് - മൈഥിലി പൊറ്റങ്ങാടി. സഹോദരങ്ങള്‍ - ഹരീന്ദ്രനാഥ്, അജിത. ഇദ്ദേഹത്തിന് ഒപ്പം താമസിച്ചിരുന്ന മഞ്ജിത്ത് ലോകനാഥന്‍ രണ്ടാഴ്‍ച മുമ്പ് കുവൈത്തില്‍ കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.