ഗുരുതര പരിക്കുകളോടെ സുഹൃത്തുക്കള്‍ ഇയാളെ ഫര്‍വാനിയ ആശുപത്രിയിലെ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

കുവൈത്ത് സിറ്റി: ജോലിയ്ക്കിടെ ഇരുമ്പ് തൂണ്‍ തലയില്‍ പതിച്ച് പ്രവാസി മരിച്ചു. സുലൈബയിലാണ് സംഭവം. ഇവിടെ ഒരു ഫാമില്‍ ജോലി ചെയ്‍തിരുന്ന പാകിസ്ഥാനിയാണ് മരിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫാമിലെ ഇരുമ്പ് തൂണ്‍ തലയില്‍ പതിച്ച് തലയോട്ടി തകര്‍ന്ന് ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.

ഗുരുതര പരിക്കുകളോടെ സുഹൃത്തുക്കള്‍ ഇയാളെ ഫര്‍വാനിയ ആശുപത്രിയിലെ എമര്‍ജന്‍സി മെഡിക്കല്‍ സര്‍വീസസ് ഡിപ്പാര്‍ട്ട്മെന്റില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്നാണ് ആഭ്യന്തര മന്ത്രാലയത്തിലെ കണ്‍ട്രോള്‍ റൂമില്‍ വിവരം ലഭിച്ചത്. ഫോറന്‍സിക് അധികൃതരും പൊലീസും ആശുപത്രിയിലെത്തി സുഹൃത്തുക്കളില്‍ നിന്നും മറ്റും വിവരങ്ങള്‍ ശേഖരിച്ചു. ഇരുമ്പ് തൂണ്‍ തകര്‍ന്നുവീണ് തലയില്‍ പതിക്കുകയായിരുന്നുവെന്ന വിവരമാണ് ഒപ്പം ജോലി ചെയ്തിരുന്നവര്‍ നല്‍കിയത്. മൃതദേഹം ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.