കുവൈത്ത് സിറ്റി: കുവൈത്തില്‍ പ്രവാസി കടലില്‍ മുങ്ങിമരിച്ചു. ഫിന്റാസിലെ ബീച്ചിലായിരുന്നു അപകടം. മറൈന്‍ റെസ്‍ക്യൂ സംഘം നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതേദേഹം കണ്ടെടുത്തത്. തുടര്‍ നടപടികള്‍ക്കായി മൃതദേഹം ക്രിമിനല്‍ ഫോറന്‍സിക് വകുപ്പിന് കൈമാറി. മരണപ്പെട്ട പ്രവാസിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.