റിയാദ്: പ്രവാസി മലയാളിയെ സൗദി അറേബ്യയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് പട്ടാമ്പി പള്ളിപ്പുറം സ്വദേശി ബാലകൃഷ്ണനാണ് ജോലി സ്ഥലമായ ജുബൈലിൽ ജീവനൊടുക്കിയത്. ശനിയാഴ്ച രാവിലെ അറീഫിയയിലെ മുറിയില്‍ ബാലകൃഷ്ണനെ മരിച്ച‌നിലയിൽ കണ്ടെത്തുകയായിരുന്നു. 

ഫർണിച്ചർ നിർമാണശാലയിലായിരുന്നു ബാലകൃഷ്ണന് ജോലി. കമ്പനിയുടെ നടത്തിപ്പുകാരൻ നാട്ടിലായതിനാൽ കുറച്ചു ദിവസമായി ഈ സ്ഥാപനം അടഞ്ഞുകിടക്കുകയായിരുന്നു. ബാലകൃഷ്ണന്റെ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.