കുവൈത്ത് സിറ്റി: കുവൈത്തില്‍ ഇന്ത്യക്കാരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. 36കാരനായ യുവാവാണ് കബദ് ഏരിയയില്‍ ആത്മഹത്യ ചെയ്തതെന്ന് അറബ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കെട്ടിടത്തിനുള്ളില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതായി ആഭ്യന്തര മന്ത്രലായത്തിലെ ഓപ്പറേഷന്‍സ് വിഭാഗത്തില്‍ വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയാണെന്ന് കണ്ടെത്തി. പ്രോസിക്യൂഷന്‍, ക്രിമിനല്‍ എവിഡന്‍സ് വിഭാഗങ്ങള്‍ സ്ഥലത്തെത്തി പരിശോധന നടത്തി.