കുവൈത്ത് സിറ്റി: സ്‍പോണ്‍സറെ കുത്തിക്കൊന്ന കേസില്‍ പ്രവാസിയെ കുവൈത്ത് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. റസിഡന്‍സി പെര്‍മിറ്റ് പുതുക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലപ്പെട്ട 51 വയസുകാരന്റെ ശരീരത്തില്‍ പലയിടങ്ങളിലായി ഏഴ് മുറിവുകളുണ്ടായിരുന്നെന്ന് ഫൊറന്‍സിക് പരിശോധനാഫലം വ്യക്തമാക്കുന്നു. കൊലപാതകത്തിന് ശേഷം ഒരു സുഹൃത്തിന്റെ താമസ സ്ഥലത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‍തത്. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. തര്‍ക്കത്തിനിടെ നിരവധി തവണ കുത്തിയതായും അതിന് ശേഷം സ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായുമാണ് ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും അന്വേഷണ സംഘം കണ്ടെടുത്തു.