റിയാദ്: നാട്ടിൽ അവധിയിലായിരുന്ന ജിദ്ദയിലെ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു. മലപ്പുറം വലിയോറ കളിക്കടവ് സ്വദേശി വൈദ്യക്കാരൻ ശാഹുൽ ഹമീദ് (43) ആണ് ബുധനാഴ്ച രാത്രിയോടെ മരിച്ചത്. ജിദ്ദയിലെ ഹയ്യുന്നസീമിൽ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. 

ഈ വർഷം ജൂണിലാണ് അവധിക്ക് നാട്ടിൽ പോയത്. സൗദിയിലേക്ക് തിരിച്ചുവരാനുള്ള ശ്രമത്തിനിടെയായിരുന്നു മരണം. മൃതദേഹം വ്യാഴാഴ്ച ഇരുകുളം മഹല്ല് മഖ്ബറയിൽ ഖബറടക്കി. ഐ.സി.എഫ് ഹയ്യുന്നസീം ഏരിയ പ്രസിഡൻറായി പ്രവർത്തിച്ചുവരികയായിരുന്നു ശാഹുൽ ഹമീദ്. 

പിതാവ്: പരേതനായ വാകേരി അലവി ഹാജി, മാതാവ്: പരേതയായ ആയിശ ഹജ്ജുമ്മ, ഭാര്യ: മുനീറ, മക്കൾ: അബ്ദു സമീഹ്, അബ്ദു സ്സമദ്, ആയിശ ബൽകീസ്, ആഷിർ മുഹമ്മദ്‌, സഹോദരങ്ങൾ: പാത്തുമ്മു, മാമ്മതിയ, പരേതരായ കുഞ്ഞിമുഹമ്മദ് കുട്ടി, നഫീസ, മുഹമ്മദ്‌ ഇക്ബാൽ. പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്ന ശാഹുൽ ഹമീദിന്റെ മരണത്തിൽ ജിദ്ദ ഐ.സി.എഫ് അനുശോചനം രേഖപ്പെടുത്തി.