മരണപ്പെട്ട സ്‍ത്രീയെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

മനാമ: ബഹ്റൈനില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പ്രവാസി വനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവരികയായിരുന്ന ഇവര്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിയിലായതിനെ തുടര്‍ന്നാണ് നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയത്. 

40 വയസിന് മുകളില്‍ പ്രായമുള്ള ഇവരെ സ്വന്തം നാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു. മരണപ്പെട്ട സ്‍ത്രീയെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. ആവശ്യമായി നിയമ നടപടികളെല്ലാം പൂര്‍ത്തീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

Read also: ചികിത്സക്കായി നാട്ടിൽ പോയ പ്രവാസി അധ്യാപിക ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു. സാല്‍മിയയിലെ ബല്‍ജാത് സ്‍ട്രീറ്റിലായിരുന്നു അപകടം. കനത്ത മഴയുണ്ടായിരുന്ന സമയത്ത് കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോ‍ഡരികിലെ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. 

ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസികളാണ് വാഹനം ഇടിച്ച് മരിച്ചത്. ഇവരെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വാഹനം ഓടിച്ചിരുന്ന കുവൈത്തി പൗരനും പരിക്കുകളും ഒടിവുകളും സംഭവിച്ചിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുവൈത്ത് ഫയര്‍ഫോഴ്‍സും മറ്റ് ഏജന്‍സികളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

Read also: ഇങ്ങനെയാണ് പ്രവാസികള്‍; ദേശാതിരുകളില്ലാത്ത കരുതൽ അനുഭവിച്ച ഇന്ത്യക്കാരന്‍ ഒന്നര പതിറ്റാണ്ടിന് ശേഷം നാടണയുന്നു