Asianet News MalayalamAsianet News Malayalam

പ്രവാസി മലയാളി യുവാവ് സൗദിയില്‍ മരിച്ചു

പ്രവാസി മലയാളി യുവാവ് സൗദിയില്‍ മരിച്ചു

Expatriate youth died in Saudi ppp
Author
First Published Sep 15, 2023, 9:52 PM IST

കോഴിക്കോട്: പുതുപ്പാടി പൂലോട് സ്വദേശി സൗദിയില്‍ മരിച്ചതായി  ബന്ധുക്കൾക്ക് വിവരം ലഭിച്ചു. പുതുപ്പാടി പൂലോട് കാഞ്ഞാവയല്‍ പുറ്റേന്‍ കുന്നുമ്മല്‍ റിഷാദ് (ബാബു) 31 സൗദിയിലെ ദമ്മാമില്‍ അന്തരിച്ചത്. ഈങ്ങാപ്പുഴയിലെ പഴയകാല ഓട് വ്യാപാരി ഹംസ കാഞ്ഞാംവയലിന്റെയും, സുഹറയുടെയും മകനാണ്. 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദമ്മാമിലെ ആശുപത്രിയിൽ ചികില്‍സയിലായിരുന്നു,തുടർ ചികിത്സക്കായി റിയാദിലെ ഹോസ്പിറ്റലിലേക്ക്  മാറ്റിയിരുന്നു അവിടെ വെച്ചാണ് അന്ത്യം സംഭവിച്ചത്. അവിവാഹിതനാണ്, സഹോദരന്മാർ, അൻസാദ്, റിൻസദ്‌, നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യത്ത് നാട്ടിലേക്ക് കൊണ്ടുവരും.

Read more:  കടം കൊടുത്ത 25000 രൂപ തിരികെ ചോദിച്ചു, യുവാവിനെ കെട്ടിടത്തിനു മുകളില്‍ നിന്ന് തള്ളിയിട്ട് കൊന്ന് സുഹൃത്തുക്കൾ

അതേസമയം, പേരാമ്പ്ര ചാലിക്കരയിൽ പരസ്യ ബോർഡ് സ്ഥാപിക്കുകയായിരുന്ന യുവാവ് ഷോക്കേറ്റ് മരിച്ചു. പേരാമ്പ്ര കക്കാട് സ്വദേശി ചെറുകുന്നത്ത് മുനീബ് (27) ആണ് മരിച്ചത്. ചാലിക്കര മായഞ്ചേരി പൊയിൽ റോഡ് ജംഗ്ഷന് സമീപം സംസ്ഥാന പാതയ്ക്കരികിലെ പറമ്പിൽ പരസ്യ ബോർഡ് സ്ഥാപിക്കുന്നതിനിടെയാണ് അപകടം. ബോർഡ് സ്ഥാപിക്കുന്നതിനിടയിൽ സമീപത്തെ വൈദ്യുതി ലൈനിലേക്ക് മറിയുകയായിരുന്നു.

ഉടൻ പേരാമ്പ്രയിൽ നിന്ന് കെഎസ്ഇബി അധികൃതർ എത്തി ലൈൻ ഓഫ് ചെയ്ത ശേഷമാണ് ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. കൂടെ സഹായിയായി മറ്റൊരു യുവാവ് ഉണ്ടായിരുന്നു. ഇയാൾക്ക് ഷോക്കേറ്റില്ല. അജ്വ എന്ന പരസ്യ സ്ഥാപനം നടത്തി വരുകയാണ് മുനീബ്. യൂത്ത് ലീഗ് കക്കാട് ശാഖ പ്രസിഡന്‍റ്, മണ്ഡലം കൗൺസിലർ, എസ്കെഎസ്എസ്എഫ് പേരാമ്പ്ര മേഖല ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ചെറുകുന്നത്ത് മൂസ - സറീന ദമ്പതികളുടെ മകനാണ്. സഹോദരി മുഹസിന.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Follow Us:
Download App:
  • android
  • ios