ജിദ്ദ: വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത പ്രവാസി സംഘം സൗദി അറേബ്യയില്‍ അറസ്റ്റില്‍. അല്‍ഹറാസാത്ത് ഡിസ്ട്രിക്ടില്‍  മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്തതിനാണ് ഇവര്‍ പിടിയിലായത്. 

അനധികൃത താമസക്കാരായ വിദേശികളാണ് വന്‍തോതില്‍ മദ്യം നിര്‍മ്മിച്ചത്. ഇതേ തുടര്‍ന്ന് ജിദ്ദ നഗരസഭയും സുരക്ഷാ വകുപ്പുകളും ചേര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. വിതരണത്തിന് തയ്യാറാക്കിയ മദ്യശേഖരവും വാഷും മദ്യം നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി. പ്രതികള്‍ക്കെതിരെ സുരക്ഷാ വകുപ്പുകള്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചു.

ദുബായില്‍ 6 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാരന്‍ വന്ദേ ഭാരത് മിഷനിലൂടെ നാട്ടിലേക്ക് കടന്നു