Asianet News MalayalamAsianet News Malayalam

സൗദി അറേബ്യയില്‍ ഇനി പ്രവാസികൾക്ക് സ്വത്ത് വാങ്ങാം

ഒരാള്‍ക്ക് ഒരു സ്വത്ത് മാത്രമേ വാങ്ങാനാകൂ. ആഭ്യന്തര വകുപ്പിന്റ അബ്ഷിര്‍ പോര്‍ട്ടല്‍ ഇതിനായി മൂന്ന് നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. 

expatriates can own land in saudi arabia
Author
Riyadh Saudi Arabia, First Published Aug 11, 2021, 12:24 PM IST

റിയാദ്: സൗദി അറേബ്യയിൽ വിദേശികൾക്കും സ്വത്ത് വാങ്ങാൻ അനുമതി. സൗദി പൗരന്മാരല്ലാത്തവർക്കും രാജ്യത്ത് സ്വത്ത് വാങ്ങാൻ അനുവദിക്കുന്നത് ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ്. ഒരാള്‍ക്ക് ഒരു സ്വത്ത് മാത്രമേ വാങ്ങാനാകൂ. ആഭ്യന്തര വകുപ്പിന്റ അബ്ഷിര്‍ പോര്‍ട്ടല്‍ ഇതിനായി മൂന്ന് നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്. ആദ്യം ഇതിനായി പെര്‍മിറ്റ് നേടണം. ഇതിനുള്ള നിബന്ധനകളും അബ്ഷിറില്‍ വിശദീകരിച്ചിട്ടുണ്ട്.

മൂന്നു വ്യവസ്ഥകള്‍ ഇവയാണ്.
1. നിയമാനുസൃത താമസരേഖ ഉണ്ടാവണം
2. വാങ്ങാനുദ്ദേശിക്കുന്ന ഭൂമിയുടെ വിശദവിവരവും ആധാരത്തിന്റെ കോപ്പിയും നല്‍കണം
3. മറ്റ് സ്വത്തുവകകള്‍ സൗദിയില്‍ ഉണ്ടാകരുത്.

അബ്ഷിറിലെ മൈ സര്‍വീസ് വഴി ഇതിനായി അപേക്ഷ സമര്‍പ്പിക്കാം.

Follow Us:
Download App:
  • android
  • ios