മസ്‍കത്ത്: ഒമാനില്‍ പുതിയതായി വിസ വിലക്ക് പ്രഖ്യാപിച്ച തസ്‍തികകളില്‍ ഇപ്പോള്‍ ജോലി ചെയ്യുന്നവരുടെ വിസ പുതുക്കി നല്‍കില്ലെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇവരുടെ വിസാ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ സ്വന്തം രാജ്യത്തേക്ക് മടങ്ങണമെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

സെയില്‍ റെപ്രസന്റേറ്റീസ്/സെയില്‍സ് പ്രൊമോട്ടര്‍, പര്‍ച്ചേയ്‍സ് റെപ്രസെന്റേറ്റീവ് എന്നീ തസ്തികകളിലാണ് ഏതാനും ദിവസം മുമ്പ് ഒമാന്‍ വിസ വിലക്ക് പ്രഖ്യാപിച്ചത്. സ്വദേശിവത്കരണ നടപടികള്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മലയാളികളടക്കമുള്ള ആയിരക്കണക്കിന് പ്രവാസികളാണ് നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്നത്.