വിലായത്തില്‍ പലയിടത്തായി മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടെത്തിയത്.

മസ്കത്ത്: ഒമാനിലെ ഹോട്ടലില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്തതിന് പ്രവാസികള്‍ പിടിയില്‍. ഒമാനിലെ സുവൈഖ് വിലായത്തിലാണ് സംഭവം. നോര്‍ത്ത് ബാതിന മുനിസിപ്പാലിറ്റിയാണ് പ്രവാസികളെ അറസ്റ്റ് ചെയ്തത്.

വിലായത്തില്‍ പലയിടത്തായി മുനിസിപ്പാലിറ്റി അധികൃതര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം ചെയ്യുന്നത് കണ്ടെത്തിയത്. ഇവിടെ ഖബ്ബൂസ് ഉണ്ടാക്കിയിരുന്ന സ്ഥലത്തിന്റെ ചിത്രങ്ങളും പ്രദേശിക മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്. മുനിസിപ്പാലിറ്റി അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചു. എന്നാല്‍ അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.