റിയാദ്: അനധികൃതമായി മൊബൈല്‍ സിം കാര്‍ഡ് വില്‍പ്പന നടത്തിയ വിദേശികള്‍ സൗദി അറേബ്യയില്‍ അറസ്റ്റില്‍. രണ്ട് ബംഗ്ലാദേശുകാരെ റിയാദില്‍ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്തതായി റിയാദ് പൊലീസ് അസിസ്റ്റന്റ് വക്താവ് മേജര്‍ ഖാലിദ് അല്‍കുറൈദിസ് പറഞ്ഞു.

സൗദി പൗരന്‍മാരും വിദേശികളും അറിയാതെ അവരുടെ പേരുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന സിം കാര്‍ഡുകളാണ് ഇരുവരും വില്‍പ്പന നടത്തിയിരുന്നതെന്ന് അധികൃതരെ ഉദ്ധരിച്ച് 'മലയാളം ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. ബത്ഹ ഡിസിട്രിക്ടില്‍ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന സ്ഥാപനം കേന്ദ്രീകരിച്ചാണ് ഇവര്‍ സിം കാര്‍ഡുകള്‍ വില്‍പ്പന നടത്തിയത്. പ്രതികളുടെ പക്കല്‍ നിന്നും വിവിധ കമ്പനികളുടെ പേരിലുള്ള 5244 സിം കാര്‍ഡുകളും മൂന്ന് റീചാര്‍ജ് മെഷീനുകളും 14 മൊബൈല്‍ ഫോണുകളും പണവും കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ക്കെതിരെ നിയമനടപടികള്‍ പൂര്‍ത്തിയാക്കി വരികയാണെന്ന് മേജര്‍ ഖാലിദ് അല്‍കുറൈദിസ് പറഞ്ഞു. 

യുഎഇ കറന്‍സിയെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ; യുവാവ് അറസ്റ്റില്‍