Asianet News MalayalamAsianet News Malayalam

സൗദിയില്‍ പ്രവാസികള്‍ക്ക് നിബന്ധനകളോടെ സ്‌പോണ്‍സര്‍ഷിപ്പ് മാറാം

തൊഴിലുടമയുടേയും തൊഴിലാളിയുടേയും യോഗ്യതക്കനുസരിച്ചായിരിക്കും തൊഴില്‍ മാറ്റം അനുവദിക്കുക. മാനവവിഭവശേഷി സാമൂഹിക വികസ മന്ത്രാലയത്തിന്റെ 'ഖിവ' പോര്‍ട്ടല്‍ വഴിയാണ് തൊഴിലാളികള്‍ തൊഴില്‍ മാറ്റത്തിന് അപേക്ഷിക്കേണ്ടത്.

expats can change sponsorship in Saudi Arabia following conditions
Author
riyadh, First Published Nov 6, 2020, 9:10 AM IST

റിയാദ്: പുതിയ സ്‌പോണ്‍സര്‍ഷിപ് നിയമ പ്രകാരം കരാര്‍ കാലാവധിക്കിടെ തൊഴിലാളികള്‍ക്ക് ജോലിസ്ഥലം മാറണമെങ്കില്‍ നിരവധി നിബന്ധനകള്‍ പാലിക്കേണ്ടിവരും. കരാര്‍ കാലാവധി അവസാനിച്ചാല്‍ തൊഴില്‍ മാറ്റത്തിന് സ്‌പോണ്‍സറുടെ അനുമതി ആവശ്യമില്ല. എന്നാല്‍ കാലാവധിക്കിടെ തൊഴില്‍ മാറണമെങ്കില്‍ മൂന്നുമാസം മുമ്പ് തന്നെ തൊഴിലുടമയെ രേഖാമൂലം അറിയിക്കണം. ജോലിയില്‍ പ്രവേശിച്ച് ഒരു വര്‍ഷത്തിന് ശേഷം മാത്രമേ ഇത്തരം നീക്കങ്ങള്‍ക്ക് അനുമതിയുള്ളു.

ഇതിന് തൊഴില്‍ കരാര്‍ അനുശാസിക്കുന്ന നഷ്ടപരിഹാര വ്യവസ്ഥ പാലിക്കേണ്ടി വരും. തൊഴില്‍ കരാര്‍ പുതുക്കിയ ശേഷമാണെങ്കില്‍ ജോലി മാറ്റത്തിന് ഒരു വര്‍ഷം കാത്തുനില്‍ക്കേണ്ടതില്ല. തൊഴിലുടമയുടേയും തൊഴിലാളിയുടേയും യോഗ്യതക്കനുസരിച്ചായിരിക്കും തൊഴില്‍ മാറ്റം അനുവദിക്കുക. മാനവവിഭവശേഷി സാമൂഹിക വികസ മന്ത്രാലയത്തിന്റെ 'ഖിവ' പോര്‍ട്ടല്‍ വഴിയാണ് തൊഴിലാളികള്‍ തൊഴില്‍ മാറ്റത്തിന് അപേക്ഷിക്കേണ്ടത്. സമ്മത പത്രം നല്‍കുന്നതിനും അപേക്ഷാനടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും തൊഴിലാളികള്‍ക്ക് പിന്നീട് സന്ദേശം ലഭിക്കും. റീഎന്‍ടി ലഭിക്കുന്നതിന് അബ്ഷീര്‍ വഴി തൊഴിലാളികള്‍ക്ക് അവസരമുണ്ടായിരിക്കും. അതേസമയം തൊഴില്‍ കരാര്‍ കാലത്ത് തൊഴില്‍ അവസാനിപ്പിച്ച് പോകുന്നതിന് നഷ്ടപരിഹാര വ്യവസ്ഥകള്‍ പാലിച്ച് തൊഴിലാളികള്‍ക്ക് അവസരമുണ്ടാകും.

Follow Us:
Download App:
  • android
  • ios