മസ്‍കത്ത്: കൊവിഡ് കാലത്തെ വിലക്കുകള്‍ ലംഘിച്ച് ഒമാനില്‍ മരണാനന്തര ചടങ്ങുകള്‍ നടത്തിയ പ്രവാസികളുടെ സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. അല്‍ ബുറൈമി ഗവര്‍ണറേറ്റിലായിരുന്നു സംഭവമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ചുള്ള ഒമാന്‍ സുപ്രീം കമ്മിറ്റി നിര്‍ദേശങ്ങള്‍ ലംഘിച്ച് മരണാനന്തര ചടങ്ങുകള്‍ നടത്തിയ ഒരു കൂട്ടം പ്രവാസികള്‍ക്കെതിരെ ബുറൈമി പൊലീസ് കമാന്റ് നടപടിയെടുത്തുവെന്നാണ് പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചിരിക്കുന്നത്.  പിടിയിലായവരില്‍ നിന്ന് നിയമപ്രകാരമുള്ള പിഴ ഈടാക്കി. കൊവിഡ് വ്യാപനം തടയുന്നതിനായി മരണാനന്തര ചടങ്ങുകളടക്കം ആളുകള്‍ കൂട്ടം ചേരുന്ന എല്ലാ പരിപാടികള്‍ക്കും ഒമാനില്‍ നിയന്ത്രണങ്ങളുണ്ട്.