ഒമാനിലെ ഷഫീന്‍ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ ബുധനാഴ്‍ച മുതല്‍ വാക്സിനേഷന്‍ പുനഃരാരംഭിക്കും. 

മസ്‍കത്ത്: ഒമാനില്‍ പ്രവാസികള്‍ക്ക് ചൊവ്വാഴ്‍ച മുതല്‍ ആസ്‍ട്രസെനിക വാക്സിന്റെ ആദ്യ ഡോസ് നല്‍കിത്തുടങ്ങിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്‍തവര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കുന്നത്. തരാസുദ് പ്ലസ് മൊബൈല്‍ ആപ്ലിക്കേഷന്‍ സംവിധാനത്തിലൂടെയോ അല്ലെങ്കില്‍ covid19.moh.gov.om എന്ന വെബ്‍സൈറ്റ് വഴിയോ വാക്സിനെടുക്കാന്‍ രജിസ്റ്റര്‍ ചെയ്യാനാവുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Scroll to load tweet…

അതേസമയം ഒമാനിലെ ഷഹീന്‍ ചുഴലിക്കാറ്റ് ബാധിത പ്രദേശങ്ങളില്‍ ബുധനാഴ്‍ച മുതല്‍ വാക്സിനേഷന്‍ പുനഃരാരംഭിക്കും. അല്‍ ഖബൂറ, സുവൈഖ് വിലയാത്തുകളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും വാക്സിനേഷന്‍ പുനഃരാരംഭിക്കുകയാണെന്ന് നോര്‍ത്ത് അല്‍ ബാത്തിന ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടറേറ്റ് ജനറല്‍ പുറത്തിറക്കിയ അറിയിപ്പില്‍ വ്യക്തമാക്കി. ചുഴലിക്കാറ്റടിച്ച പ്രദേശങ്ങളില്‍ ശുചീകരണങ്ങള്‍ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായതോടെ ജനജീവിതം ഇപ്പോള്‍ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്.