Asianet News MalayalamAsianet News Malayalam

പ്രവാസിയെ ചതിച്ച് കഞ്ചാവ് കടത്ത്; ലഗേജിലെ മരുന്നുകളും വിദേശത്ത് കുരുക്കാവും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇങ്ങനെ

ആവശ്യത്തിലധികം പൊതിഞ്ഞു വെച്ചിട്ടുള്ള കുപ്പി തുറന്നു നോക്കാൻ ഫൈസലെന്ന പ്രവാസി കാണിച്ച ജാഗ്രതയാണ് വലിയ കുരുക്കിൽ നിന്ന് ഫൈസലിനെ രക്ഷിച്ചത്. സമാനമാണ് ചില മരുന്നുകളുടെ കാര്യവും

expats narrow escape because of extra vigilance and some medicines in luggage will land you in jail afe
Author
First Published Feb 11, 2024, 8:16 AM IST

ദുബൈ: സുഹൃത്തിനെ ചതിച്ച് കഞ്ചാവ് കടത്താൻ ശ്രമിച്ച സംഭവത്തിന് പിന്നാലെ ലഗേജുമായുള്ള യാത്രകളിൽ പ്രവാസികൾ പാലിക്കേണ്ട ജാഗ്രത കൂടുതൽ ചർച്ചയാവുകയാണ്. സുഹൃത്തുക്കൾക്കോ മറ്റോ ആയി കൊണ്ടു പോകുന്ന മരുന്നുകൾ പോലും ജാഗ്രതയില്ലെങ്കിൽ കുരുക്കിലാക്കും.

ആവശ്യത്തിലധികം പൊതിഞ്ഞു വെച്ചിട്ടുള്ള കുപ്പി തുറന്നു നോക്കാൻ ഫൈസലെന്ന പ്രവാസി കാണിച്ച ജാഗ്രതയാണ് വലിയ കുരുക്കിൽ നിന്ന് ഫൈസലിനെ രക്ഷിച്ചത്. സമാനമാണ് ചില മരുന്നുകളുടെ കാര്യവും.

1. യുഎഇയിൽ 268 ഇനം മരുന്നുകൾ നിരോധിത, നിയന്ത്രിത പട്ടികയിലാണ്. മിനിസ്ട്രി ഹെൽത്ത് ആന്റ് പ്രവൻഷൻ വെബ്സൈറ്റിൽ ഇവ കാണാം. ഈ പട്ടികയിലുള്ള മരുന്നുകൾ കൊണ്ടു വന്നാൽ നിയമക്കുരുക്കിലാകും. മറ്റു രാജ്യങ്ങൾക്കും ഇത്തരത്തിൽ സമാനമായ പട്ടികയുണ്ട്.

2. ഉറക്കം, മയക്കം എന്നിവ ഉണ്ടാക്കുന്ന മരുന്നുകൾ, വേദനാ സംഹാരികൾ, മാനസിക രോഗ മരുന്നുകൾ എന്നിവയാണ് പട്ടികയിൽ പ്രധാനമായും ഉള്ളത്. ചില ന്യൂറോപ്പതിക് മരുന്നുകളും ഈ ഗണത്തിൽ വരുന്നുണ്ട്.

4. ലേബലില്ലാത്ത മരുന്നുകൾ കൊണ്ടു വരരുത്.

5. ഒഴിച്ചുകൂടാനാകാത്ത മരുന്നുകൾ കൊണ്ടു വരുന്നുണ്ടെങ്കിൽ മിനിസ്ട്രി ഓഫ് ഹെൽത്ത് ആൻഡ് പ്രിവൻഷൻ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് പെർമിറ്റ് എടുക്കണം.

6. ജീവിതശൈലീ രോഗങ്ങൾക്ക് സ്ഥിരം കഴിക്കുന്ന മരുന്നുകളാണെങ്കിൽ മൂന്ന് മാസത്തേക്ക് കൊണ്ടു വരാം. മരുന്നിനൊപ്പം പ്രിസ്കിപ്ഷൻ, ഡോക്ടറുടെ സാക്ഷ്യപത്രം, മരുന്നു ബിൽ എന്നിവ നിർബന്ധമായും വേണം.

7. നമ്മൾ നിസാരമായി കാണുന്ന പാരസെറ്റാമോൾ, ചില കഫ് സിറപ്പ് എന്നിവയും കൊണ്ടു വരുമ്പോൾ ജാഗ്രത കാണിക്കണം. ഇൻസുലിൻ പോലെ ഒഴിച്ചുകൂടാനാവാത്ത മരുന്നുകൾ കൊണ്ടു വരുമ്പോഴും അത് പായ്ക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും കൃത്യമായ മാനദണ്ഡങ്ങൾ ഉണ്ട്.

മരുന്നുകൾ കൈയിൽ വെയ്ക്കുമ്പൾ അതിന് കൃത്യമായൊരു രേഖയുണ്ടാവുക എന്നതാണ് പ്രധാനം. ഇത് യു.എ.ഇയുടെ കാര്യമാണ്. മറ്റു രാജ്യങ്ങൾക്കും ഇതുപോലെ വ്യത്യസ്തമായ നിയമങ്ങളുണ്ട്. യാത്രയ്ക്ക് ഒരുങ്ങുമ്പോൾ പോകാനുദ്ദേശിക്കുന്ന രാജ്യങ്ങളുടെ നിയമങ്ങള്‍ പരിശോധിക്കുകയും അവ കൃത്യമായി പാലിക്കുകയും വേണം. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...

Latest Videos
Follow Us:
Download App:
  • android
  • ios