യുഎഇയിലെ ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാളും എക്‌സ്‌പോ അംബാസഡറുമായ ഹുസൈന്‍ അല്‍ ജാസ്മി, ഗ്രാമി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ലബനീസ്-അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ മൈസ്സ കാര, സ്വദേശി ഗായികയും ഗാനരചയിതാവുമായ 21കാരി അല്‍ മാസ് എന്നിവരാണ് ഗാനത്തില്‍ അണിനിരക്കുന്നത്.

ദുബൈ: ദുബൈ എക്‌സ്‌പോ 2020ന്(Dubai Expo 2020) ഇനി ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി എക്‌സ്‌പോയുടെ ഔദ്യോഗിക ഗാനം. 'ദിസ് ഈസ് അവര്‍ ടൈം' എന്ന് പേരിട്ട ഗാനത്തിന് നാല് മിനിറ്റും 19 സെക്കന്റും ദൈര്‍ഘ്യമുണ്ട്.

യുഎഇയുടെ സംസ്‌കാരം, ജീവിതം, കാഴ്ചകള്‍ എന്നിവ ഗാനത്തിലൂടെ ദൃശ്യവത്കരിക്കുന്നു. യുഎഇയിലെ ഏറ്റവും മികച്ച കലാകാരന്മാരില്‍ ഒരാളും എക്‌സ്‌പോ അംബാസഡറുമായ ഹുസൈന്‍ അല്‍ ജാസ്മി, ഗ്രാമി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട ലബനീസ്-അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ മൈസ്സ കാര, സ്വദേശി ഗായികയും ഗാനരചയിതാവുമായ 21കാരി അല്‍ മാസ് എന്നിവരാണ് ഗാനത്തില്‍ അണിനിരക്കുന്നത്. ലോകമെമ്പാടുമുള്ള സന്ദര്‍ശകരെ വരവേല്‍ക്കാന്‍ ദുബൈ നഗരം ഒരുങ്ങിക്കഴിഞ്ഞു.

വേള്‍ഡ് എക്‌സ്‌പോകള്‍ ജനതയെ ഒന്നിപ്പിക്കുന്നുവെന്ന് എക്‌സ്‌പോ 2020 ദുബൈ ചീഫ് എക്‌സ്പീരിയന്‍സ് ഓഫീസ് പ്രതിനിധി മാര്‍ജന്‍ ഫറൈഗൂണി പറഞ്ഞു. ഒക്ടോബര്‍ ഒന്നുമുതല്‍ മാര്‍ച്ച് 31 വരെ ആറുമാസം നീളുന്ന എക്‌സ്‌പോയില്‍ രണ്ടര കോടി സന്ദർശകർ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona