അംഗരാജ്യങ്ങളോടും എക്സ്പോ 2020 നടക്കേണ്ട യുഎഇയോടും കൂടിയാലോചിച്ച് ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് എക്സിബിഷന്‍സ് (ബി.ഐ.ഇ) തീരുമാനമെടുക്കും. നിയമാവലി അനുസരിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ബി.ഐ.ഇയുടെ ജനറല്‍ അസംബ്ലിക്ക് മാത്രമാണ്. 

ദുബായ്: ആഗോള വ്യാപകമായി കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ദുബായില്‍ നടക്കാനിരിക്കുന്ന എക്സ്പോ 2020 ഒരു വര്‍ഷത്തേക്ക് നീട്ടിവെച്ചേക്കും. യുഎഇയിലേയും എക്സ്പോയില്‍ പങ്കെടുക്കുന്ന മറ്റ് രാജ്യങ്ങളിലെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി യോഗത്തിലാണ് ഇന്ന് ഇത് സംബന്ധിച്ച ആവശ്യമുയര്‍ന്നത്. എക്സ്പോയുടെ ചുമതലയുള്ള അന്താരാഷ്ട്ര സംഘടന ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് എക്സിബിഷന്‍സാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്.

ഇക്കാര്യത്തില്‍ അംഗരാജ്യങ്ങളോടും എക്സ്പോ 2020 നടക്കേണ്ട യുഎഇയോടും കൂടിയാലോചിച്ച് ഇന്റര്‍നാഷണല്‍ ബ്യൂറോ ഓഫ് എക്സിബിഷന്‍സ് (ബി.ഐ.ഇ) തീരുമാനമെടുക്കും. നിയമാവലി അനുസരിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാനുള്ള അധികാരം ബി.ഐ.ഇയുടെ ജനറല്‍ അസംബ്ലിക്ക് മാത്രമാണ്. ഇവിടെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമേ തീയ്യതി മാറ്റാനാവൂ.

എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്താന്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികളെക്കുറിച്ച് അംഗാരാജ്യങ്ങളുടെ പ്രതിനിധികള്‍ ഇന്നത്തെ സ്റ്റിയറിങ് കമ്മിറ്റി യോഗത്തില്‍ വിശദീകരിച്ചു. വൈറസ് വ്യാപനം പൊതുസമൂഹത്തിലും സാമൂഹിക, സാമ്പത്തിക രംഗങ്ങളിലും ബാധിക്കുന്നതുകൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും അവലോകനം ചെയ്തു.