Asianet News MalayalamAsianet News Malayalam

പൊലീസ് വേഷത്തിലെത്തി തട്ടിപ്പ്; പ്രവാസിയുടെ പണം നഷ്‍ടമായി

സാദ് അല്‍ അബ്‍ദുല്ല പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്‍തത്. ഒരു വ്യാപാര സ്ഥാപനത്തിന് മുന്നില്‍ വാഹനത്തില്‍ ഇരിക്കുകയായരുന്ന ഇന്ത്യക്കാരന്റെ അടുത്തേക്ക് വന്ന മോഷ്‍ടാവ്, തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. 

fake cop robbed indian in kuwait while sitting inside a vehicle
Author
Kuwait City, First Published Dec 2, 2020, 1:20 PM IST

കുവൈത്ത് സിറ്റി: പൊലീസ് വേഷത്തിലെത്തിയയാള്‍ കുവൈത്തില്‍ ഇന്ത്യക്കാരന്റെ പണം കവര്‍ന്നു. വാഹനത്തിലെത്തിയ ഇയാള്‍ പൊലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഇന്ത്യക്കാരന്റെ അടുത്തെത്തുകയും പണമടങ്ങിയ പഴ്‍സ് മോഷ്‍ടിക്കുകയുമായിരുന്നു. 170 ദിനാര്‍ നഷ്‍ടമായതായി പരാതിയില്‍ പറയുന്നു.

സാദ് അല്‍ അബ്‍ദുല്ല പൊലീസ് സ്റ്റേഷനിലാണ് പരാതി രജിസ്റ്റര്‍ ചെയ്‍തത്. ഒരു വ്യാപാര സ്ഥാപനത്തിന് മുന്നില്‍ വാഹനത്തില്‍ ഇരിക്കുകയായരുന്ന ഇന്ത്യക്കാരന്റെ അടുത്തേക്ക് വന്ന മോഷ്‍ടാവ്, തിരിച്ചറിയല്‍ രേഖകള്‍ ആവശ്യപ്പെട്ടു. പഴ്‍സ് എടുത്തപ്പോള്‍ കഴുത്തില്‍ കത്തി വെച്ച് ഭീഷണിപ്പെടുത്തി പഴ്‍സ് വാങ്ങുകയും വാഹനത്തില്‍ കയറി സ്ഥലം വിടുകയുമായിരുന്നു.

മോഷ്ടാവിന്റെ വാഹനത്തിന്റെ നമ്പര്‍ അധികൃതര്‍ക്ക് കൈമാറിയെങ്കിലും, നമ്പര്‍ പ്ലേറ്റും മോഷ്‍ടിച്ചതാവാമെന്നാണ് പൊലീസിന്റെ നിഗമനം. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ്.

Follow Us:
Download App:
  • android
  • ios