അന്വേഷണ സംഘത്തിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍.

റിയാദ്: സൗദി അറേബ്യയില്‍ ചികിത്സ നടത്തിയ വ്യാജ വനിതാ ഡോക്ടര്‍ പിടിയിലായി. മക്കയില്‍ താമസ സ്ഥലത്ത് ക്ലിനിക്ക് സജ്ജീകരിച്ച് ചികിത്സ നടത്തുകയായിരുന്ന ആഫ്രിക്കക്കാരിയെ പൊലീസ് ഉള്‍പ്പെടെയുള്ളവരടങ്ങിയ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്‍തത്. അന്വേഷണ സംഘത്തിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടികള്‍. താമസ സ്ഥലം റെയ്‍ഡ് ചെയ്‍ത് ഇവരെ അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

Add Asianetnews as a Preferred SourcegooglePreferred