ഹായിലിലെ ഒരു ആശുപത്രിയില്‍ നിന്നാണ് വിദേശിയായ വനിതയെ ആരോഗ്യ മന്ത്രാലയം അധികൃതര്‍ പിടികൂടിയത്. ലൈസന്‍സില്ലാതെയാണ് ഇവര്‍ ആശുപത്രിയില്‍ ചര്‍മരോഗ വിദഗ്ധയായി ജോലി ചെയ്തിരുന്നത്. 

റിയാദ്: സൗദി അറേബ്യയിലെ ക്ലിനിക്കില്‍ ജോലി ചെയ്തുവന്നിരുന്ന വ്യാജ ഡോക്ടറെ പിടികൂടി. ഹായിലിലെ ഒരു ആശുപത്രിയില്‍ നിന്നാണ് വിദേശിയായ വനിതയെ ആരോഗ്യ മന്ത്രാലയം അധികൃതര്‍ പിടികൂടിയത്. ലൈസന്‍സില്ലാതെയാണ് ഇവര്‍ ആശുപത്രിയില്‍ ചര്‍മരോഗ വിദഗ്ധയായി ജോലി ചെയ്തിരുന്നത്. നിയമനടപടികള്‍ സ്വീകരിക്കുന്നതിനായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയെന്ന് അധികൃതര്‍ അറിയിച്ചു. ഇത്തരം നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ 937 എന്ന ടോള്‍ ഫ്രീ നമ്പറില്‍ അറിയിക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.