ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്‍ബുക്ക് പേജില്‍ നിന്ന് പ്രൊഫൈല്‍ ചിത്രവും പേരും സ്‍ക്രീന്‍ഷോട്ടായി പകര്‍ത്തിയ ശേഷം അതിന് ചുവടെയായി ദുബൈ കെ.എം.സി.സിയുടെ പേരില്‍ വ്യാജ വാര്‍ത്തയും ചിത്രവും ചേര്‍ത്താണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്.

ദുബൈ: പുരാവസ്‍തു തട്ടിപ്പ് കേസില്‍ കുറ്റാരോപിതനായ മോന്‍സന്‍ മാവുങ്കലുമായി (Monson Mavunkal) ബന്ധപ്പെട്ട് പ്രവാസി സംഘടനയായ കെ.എം.സി.സി (K.M.C.C) പരാതി നല്‍കിയെന്ന പേരില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിലാണ് സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപക പ്രചരണം നടക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്‍ബുക്ക് പേജില്‍ നിന്ന് പ്രൊഫൈല്‍ ചിത്രവും പേരും സ്‍ക്രീന്‍ഷോട്ടായി പകര്‍ത്തിയ ശേഷം അതിന് ചുവടെയായി ദുബൈ കെ.എം.സി.സിയുടെ പേരില്‍ വ്യാജ വാര്‍ത്തയും ചിത്രവും ചേര്‍ത്താണ് ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി മലയാളികള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസിന്റെ ഫേസ്‍ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചതെന്ന വ്യാജേന ഇത്തരം സന്ദേശം വാട്‍സ്ആപിലൂടെ ലഭിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്.