രഹസ്യ വിവരം പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കൈയ്യോടെ പിടികൂടാനായത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് ശേഖരിക്കുന്നുവെന്നും ഇവിടെ നിന്ന് വില്‍പ്പനയ്ക്കായി പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നുവെന്ന് അധികൃതര്‍ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്.

ഷാര്‍ജ: വ്യാജ ഉല്‍പ്പന്നങ്ങള്‍ കണ്ടെത്താനായി ഷാര്‍ജ പൊലീസ് നടത്തിയ റെയ്ഡില്‍ 9.1 കോടി ദിര്‍ഹം വിലവരുന്ന (ഏകദേശം 180 കോടി ഇന്ത്യന്‍ രൂപ) സാധനങ്ങള്‍ പിടിച്ചെടുത്തു. മൊബൈല്‍ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളാണ് പിടിച്ചെടുത്തവയില്‍ ഏറെയും. ഷാര്‍ജ പൊലീസിനൊപ്പം ഷാര്‍ജ ഇക്കണോമിക് ഡവ‍ലപ്‍മെന്റ് വിഭാഗവും നടത്തിയ പരിശോധനയില്‍ ഇവ വിറ്റഴിച്ചിരുന്ന ഏഷ്യക്കാരുടെ സംഘത്തെയും പിടികൂടിയിട്ടുണ്ട്.

രഹസ്യ വിവരം പിന്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കൈയ്യോടെ പിടികൂടാനായത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഇത്തരം വ്യാജ ഉല്‍പ്പന്നങ്ങള്‍ ഇറക്കുമതി ചെയ്ത് ശേഖരിക്കുന്നുവെന്നും ഇവിടെ നിന്ന് വില്‍പ്പനയ്ക്കായി പല സ്ഥലങ്ങളിലേക്കും കൊണ്ടുപോകുന്നുവെന്ന് അധികൃതര്‍ മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. ഗോഡൗണ്ടിന്റെ ഉടമയെയും സൂപ്പര്‍വൈസറെയും അറസ്റ്റ് ചെയ്തു. വിദേശിയായ ഒരാളുടേതാണ് സാധനങ്ങളെന്നാണ് പൊലീസിന് വിവരം ലഭിച്ചിരിക്കുന്നത്. ഇയാളെ യുഎഇയില്‍ എത്തിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടത്തുന്നത്.