Asianet News MalayalamAsianet News Malayalam

അബുദാബിയിൽ നിർമ്മാണം നടക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്ന് വീണു; പ്രവാസിക്ക് ദാരുണാന്ത്യം

തന്റെ ഉടമസ്ഥതയിലുള്ള  നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വെള്ളിയാഴ്ച കാൽ തെന്നി വീണാണ് അപകടം ഉണ്ടായത്

Fall from the top of a building under construction in Abu Dhabi expat dies
Author
First Published Sep 14, 2024, 5:45 PM IST | Last Updated Sep 14, 2024, 5:45 PM IST

അബുദാബി: അബൂദാബിയിൽ മൂന്നിയൂർ സ്വദേശി ബിൽഡിംഗിന്റെ മുകളിൽ നിന്നും വീണ് മരിച്ചു. അബുദാബിയിൽ നിർമ്മാണം നടക്കുന്ന ബിൽഡിംഗിന്റെ മുകളിൽ നിന്ന് താഴെ വീഴുകയായിരുന്നു. മലപ്പുറം മൂന്നിയൂർ കളത്തിങ്ങൽ പാറ നെടുംപറമ്പ് പരേതരായ ചേർക്കുഴിയിൽ പി വി പി ആലി - ആയിശാബി എന്നിവരുടെ മകൻ പി വി പി. ഖാലിദ് (കോയ - 47) ആണ് മരിച്ചത്. 

തന്റെ ഉടമസ്ഥതയിലുള്ള  നിർമ്മാണ കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്ന് വെള്ളിയാഴ്ച കാൽ തെന്നി വീണാണ് അപകടം ഉണ്ടായത്. 20 വർഷത്തിലധികമായി ഖാലിദ് അബൂദാബിയിൽ ജോലി ചെയ്ത് വരികയാണ്. മാതാവിന്റെ മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്ത് നാട്ടിൽ വന്ന് പോയിട്ട് രണ്ട് മാസം ആവുന്നുള്ളൂ. നാട്ടിലും പ്രവാസത്തിലും സാമൂഹ്യ - സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റിയുടെ ഭാരവാഹിയായിരുന്നു. ഭാര്യ ഷെമീല തിരൂർ. മക്കൾ റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി. മയ്യിത്ത് നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം നാട്ടിൽ കൊണ്ട് പോയി കളത്തിങ്ങൽ പാറ ജുമാത്ത് പള്ളി ഖബർസ്ഥാനിൽ ഖബറടക്കും.

കുടുംബസമേതം തലേശരിയിൽ വാടകയ്ക്ക് താമസം, 24കാരിയുടെ കള്ളത്തരം പൊളിഞ്ഞു, കയ്യോടെ എക്സൈസ് പിടിച്ചത് കഞ്ചാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios