പ്രവാസികളുടെ പ്രിയപ്പെട്ട ഡോക്ടറും ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്‍റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്‍റെ അനുജന്‍റെ മകനുമായ ഡോ. നാസർ മൂപ്പൻ അന്തരിച്ചു.

ദുബൈ: പ്രശസ്ത ഡോക്ടർ നാസർ മൂപ്പൻ അന്തരിച്ചു. ഇന്നലെ ( ഞായർ) വൈകിട്ട് ദുബൈയിലായിരുന്നു അന്ത്യം. ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന്‍റെ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പന്‍റെ അനുജന്‍റെ മകനാണ് ഡോ. നാസർ മൂപ്പൻ.

ഖത്തറിലെ ആസ്റ്റർ ആശുപത്രിയിൽ മെഡിക്കൽ ഡയറക്ടറും ഇഎൻടി വിദഗ്ധനുമായാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ 20 വർഷത്തിലേറെയായി ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിൽ സേവനം ചെയ്തിരുന്നു. ഭാര്യ: വഹിദ. മക്കൾ: നിദ, നിമ്മി, സെയ്ൻ. അനുകമ്പയുള്ള ഡോക്ടറും, ആത്മാര്‍ത്ഥതയുള്ള നേതാവും ആസ്റ്റര്‍ കുടുംബത്തിലെ പ്രിയങ്കരനുമായ സഹപ്രവര്‍ത്തകനുമാണ് നാസര്‍ മൂപ്പനെന്ന് ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു. മനുഷ്യസേവനത്തിനായി തന്റെ ജീവിതം അർപ്പിച്ച വ്യക്തിയായിരുന്നു ഡോ. നാസർ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.