വാണിജ്യനിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള തട്ടിപ്പുകള്‍ എല്ലാ പരിധിയും കടക്കുന്നുവെന്നാണ് നോര്‍ത്ത് അല്‍ ബാത്തിന കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ ഖാസ്‍മി പറഞ്ഞു. 

മസ്കത്ത്: പ്രവാസികള്‍ അനധികൃതമായി ജോലി ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് അധികൃതര്‍ ഫാം പൂട്ടിച്ചു. ഒമാന്‍ നോര്‍ത്ത് അല്‍ ബാത്തിന ഗവര്‍ണറേറ്റിലെ സോഹാറിലായിരുന്നു സംഭവം. മുനിസിപ്പല്‍ ചട്ടങ്ങള്‍ക്ക് വിരുദ്ധമായി പ്രവാസി തൊഴിലാളികള്‍ ഇവിടെ ഫര്‍ണിച്ചര്‍ മെയിന്റനന്‍സ്, അപ്പോള്‍സ്റ്ററി ജോലികള്‍ ചെയ്തുവരികയായിരുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

വാണിജ്യനിയമങ്ങള്‍ ലംഘിച്ചുകൊണ്ടുള്ള തട്ടിപ്പുകള്‍ എല്ലാ പരിധിയും കടക്കുന്നുവെന്നാണ് നോര്‍ത്ത് അല്‍ ബാത്തിന കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ ഡയറക്ടര്‍ ജനറല്‍ അബ്ദുല്‍ റഹ്‍മാന്‍ അല്‍ ഖാസ്‍മി പറഞ്ഞു. ആരോഗ്യമോ സുരക്ഷയോ പരിഗണിക്കാതെ ലാഭം മാത്രം ലക്ഷ്യമിട്ടാണ് നിയമം ലംഘിക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

നിയമവിരുദ്ധമായ ഇത്തരം തൊഴിലിടങ്ങള്‍ കണ്ടെത്താനുള്ള പരിശോധനകള്‍ രാജ്യവ്യാപകമായി തുടരാനാണ് കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ പബ്ലിക് അതോരിറ്റിയുടെ തീരുമാനം. ഇത്തരം പ്രവണതകള്‍ ശ്രദ്ധയില്‍പെട്ടാല്‍ അവ അധികൃതരെ അറിയിച്ച് ജനങ്ങളും സഹകരിക്കണമെന്നും അതോരിറ്റി ആവശ്യപ്പെട്ടു.