പേള്‍ ഖത്തറിലെ പൂന്തോട്ടത്തിനുള്ളിലുള്ള കുളത്തിലാണ് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ കുട്ടി കുളത്തില്‍ വീഴുകയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും കുട്ടിയും മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ദോഹ: ഖത്തറിലെ മനുഷ്യ നിര്‍മിത ദീപായ പേള്‍ ഖത്തറിലെ ജലാശയത്തില്‍ അച്ഛനും മകനും മുങ്ങി മരിച്ചു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. പേള്‍ ഖത്തറിലെ പൂന്തോട്ടത്തിനുള്ളിലുള്ള കുളത്തിലാണ് അപകടം സംഭവിച്ചത്. കളിക്കുന്നതിനിടെ കുട്ടി കുളത്തില്‍ വീഴുകയും രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും കുട്ടിയും മരിക്കുകയുമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകട വിവരം പേള്‍ ഖത്തര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് അധികൃതര്‍ അനുശോചനം അറിയിച്ചു. രക്ഷാ പ്രവര്‍ത്തനത്തിന് നിരവധി എമര്‍ജന്‍സി സര്‍വീസ് വാഹനങ്ങള്‍ സ്ഥലത്തെത്തിയിരുന്നെങ്കിലും ഇരുവരുടെയും ജീവന്‍ രക്ഷിക്കാനായില്ല.