പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
മനാമ: ബഹ്റൈനിൽ കുട്ടിക്ക് ഇ-സിഗരറ്റ് വിറ്റ പ്രവാസി കച്ചവടക്കാരൻ പിടിയിലായി. കുട്ടിയുടെ പിതാവിന്റെ പരാതിയിന്മേലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏഷ്യക്കാരനായ പ്രവാസിയാണ് പ്രതി. വടക്കൻ ഗവർണറേറ്റ് പോലീസ് ഡയറക്ടറേറ്റിലാണ് പരാതി ലഭിച്ചത്. തുടർന്ന് പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ കൂടുതൽ നിയമ നടപടികൾ നടന്നുവരികയാണ്. ബഹ്റൈനിൽ ഇത്തരം പ്രവൃത്തികൾ ശിക്ഷാർഹമായ കുറ്റമാണ്. ഈ കുറ്റകൃത്യങ്ങൾ വളരെ ഗൗരവകരമായി കൈകാര്യം ചെയ്യണമെന്ന് ഫാമിലി ആൻഡ് ചൈൽഡ് ചീഫ് പ്രോസിക്യൂട്ടർ പറഞ്ഞു. പുതു തലമുറയെ സംരക്ഷിക്കുന്ന നിയമങ്ങൾ കർശനമായി പാലിക്കണമെന്നും നിയമ ലംഘനങ്ങൾ നടത്തുന്നവർ നിയമ നടപടികൾ നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
read more: തീപിടിത്തം; മുബാറക് അൽ കബീർ വെസ്റ്റ് ഹെൽത്ത് സെന്‍ററിലെ സേവനങ്ങൾ അദാൻ ആശുപത്രിയിലേക്ക് മാറ്റി
