പാസ്പോര്‍ട്ട് നഷ്ടമാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തവര്‍ അടുത്തുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലാണ് എത്തേണ്ടത്. അതത് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ നേരിട്ടും ബന്ധപ്പെടാം. 

കൊച്ചി: സംസ്ഥാനത്തെ പ്രളയ ദുരന്തത്തില്‍ അകപ്പെട്ട് പാസ്പോര്‍ട്ട് നഷ്ടമാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തവര്‍ക്ക് സൗജന്യമായി പുതിയ പാസ്പോര്‍ട്ട് നല്‍കും. പാസ്പോര്‍ട്ട് പുതുക്കുന്നതിനുള്ള ഫീസ് പൂര്‍ണ്ണമായി ഒഴിവാക്കി നല്‍കാന്‍ കേന്ദ്രവിദേശകാര്യ മന്ത്രാലയം തീരുമാനിച്ചു.

പാസ്പോര്‍ട്ട് നഷ്ടമാവുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്തവര്‍ അടുത്തുള്ള പാസ്പോര്‍ട്ട് സേവാ കേന്ദ്രത്തിലാണ് എത്തേണ്ടത്. അതത് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസുകളില്‍ നേരിട്ടും ബന്ധപ്പെടാം. സാധാരണ നടപടിക്രമമായ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണം ഇപ്പോള്‍ ആവശ്യമില്ല. പാസ്പോര്‍ട്ട് പുതുക്കാന്‍ 1500 രൂപയും പിഴയായി 1500 രൂപയുമാണ് നേരത്തെ ഇടാക്കിയിരുന്നത്. ഇതും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ പാസ്പോര്‍ട്ട് നഷ്ടമായവര്‍ ഇക്കാര്യം ആദ്യം പൊലീസില്‍ അറിയിച്ച് എഫ്ഐആറിന്റെ പകര്‍പ്പ് കൂടി ഹാജരാക്കണം. അതത് ദിവസം തന്നെ പുതിയ പാസ്പോര്‍ട്ട് അനുവദിക്കുമെന്നാണ് ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.