ഇന്ന് ഉച്ചയ്ക്ക് (ഫെബ്രുവരി 22) 2.30 വരെ മാത്രമാണ് ബാലറ്റ് സമര്‍പ്പിക്കാന്‍ സാധിക്കുക. ഒരാള്‍ക്ക് ഒരു ബാലറ്റ് മാത്രമാണ് സമര്‍പ്പിക്കാന്‍ സാധിക്കുക. ഇന്ത്യന്‍ പൗരനായിരിക്കണം.
ലണ്ടന്‍: ഇന്ത്യയില്‍ നിന്നുള്ള യുവ പ്രൊഫഷണലുകള്‍ക്ക് ബ്രിട്ടനില്‍ ജോലി വാഗ്ദാനം ചെയ്യുന്ന ഇന്ത്യ യങ് സ്കോളര്‍ഷിപ്പ് 2024 പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. പ്രൊഫഷണല്‍ ജോലിയിലെ 3,000 ഒഴിവുകളിലേക്കാണ് അവസരം. പഠനത്തിനും ജോലിക്കും താമസത്തിനുമുള്ള വിസയാണ് ബ്രിട്ടന്‍ വാഗ്ദാനം ചെയ്യുന്നത്.
ഇന്ന് ഉച്ചയ്ക്ക് (ഫെബ്രുവരി 22) 2.30 വരെ മാത്രമാണ് ബാലറ്റ് സമര്‍പ്പിക്കാന്‍ സാധിക്കുക. ഒരാള്‍ക്ക് ഒരു ബാലറ്റ് മാത്രമാണ് സമര്‍പ്പിക്കാന്‍ സാധിക്കുക. ഇന്ത്യന്‍ പൗരനായിരിക്കണം. പ്രായം 18നും 30 വയസ്സിനും ഇടയിലായിരിക്കണം. യുകെയിലേക്ക് പുറപ്പെടുന്ന ദിവസം 18 വയസ്സ് പൂര്‍ത്തിയാകണം. വിദ്യാഭ്യാസ യോഗ്യത- ഒരു ബാച്ചിലേഴ്സ് ഡിഗ്രി യോഗ്യതയോ അല്ലെങ്കില്‍ ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റോ ഉണ്ടായിരിക്കണം. സേവിങ്സ് ബാങ്ക് അക്കൗണ്ടില്‍ 2,530 പൗണ്ട് ഉണ്ടാകണം, 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ ഒപ്പമുണ്ടാകരുത് എന്നിവയാണ് നിബന്ധനകള്‍.
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ബ്രിട്ടനില്‍ രണ്ടു വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും സാധിക്കും. നറുക്കെടുപ്പിലൂടെ 3000 പേര്‍ക്ക് വിസ നല്‍കും. അടുത്ത രണ്ടു ദിവസത്തിനുള്ളിൽ നറുക്കെടുപ്പിലൂടെയുള്ള തിരഞ്ഞെടുപ്പ് നടക്കും. ശേഷിച്ചവ ജൂലൈയിലെ ബാലറ്റിലൂടെയായിരിക്കും നൽകുക. നറുക്കെടുപ്പിൽ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് വീസയ്ക്ക് അപേക്ഷിക്കാന്‍ നിർദേശിച്ചുള്ള ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍റെ ഇമെയിൽ ലഭിക്കും. ഈ ഇമെയിൽ ലഭിച്ച് വീസ ആപ്ലിക്കേഷന്‍ ഫീസ്, ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജ് തുടങ്ങി മറ്റ് ഫീസുകള്‍ ഉൾപ്പെടെ 90 ദിവസത്തിനകം ഓണ്‍ലൈനില്‍ വീസ അപേക്ഷ പൂർത്തിയാക്കണം.താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ പേര്, ജനനത്തീയതി, പാസ്‌പോർട്ട് വിശദാംശങ്ങൾ, സ്കാൻ ചെയ്ത ഫോട്ടോഗ്രാഫുകൾ, ഫോൺ നമ്പറുകൾ, ജോലി ചെയ്യുന്ന സ്ഥാപനത്തിന്‍റെ ഇമെയിൽ വിലാസം തുടങ്ങിയ വിശദാംശങ്ങൾ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം 2024-ന് അപേക്ഷിക്കുന്നതിനിന് ആദ്യമായി ഔദ്യോഗിക വെബ്സൈറ്റായ uk.gov.in.ല്‍ കയറി ഹോം പേജില്‍ നല്‍കിയിട്ടുള്ള ഇന്ത്യ യംഗ് പ്രൊഫഷണൽസ് സ്കീം 2024-ന്‍റെ ലിങ്ക് ഓപ്പണ്‍ ചെയ്യുക. തുടര്‍ന്ന് അപേക്ഷ സമര്‍പ്പിക്കാനുള്ള ലിങ്ക് ഓപ്പണ്‍ ചെയ്യുക. ശേഷം ആവശ്യമായ വിശദാംശങ്ങള്‍ പൂരിപ്പിച്ച ശേഷം ആവശ്യപ്പെട്ടിട്ടുള്ള സര്‍ട്ടിഫിക്കറ്റുകളും മറ്റ് രേഖകളും അപ്‍ലോഡ് ചെയ്യുക. തുടര്‍ന്ന് നിങ്ങള്‍ സമര്‍പ്പിച്ച രേഖകളുടെ സ്ഥികീകരണത്തിനായി പേജ് ഡൌണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക. നിങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ രണ്ട് ആഴ്ചകള്‍ക്കുള്ളില്‍ നിങ്ങളുടെ ഇമെയില്‍ വിവരം ലഭിക്കും.
