Asianet News MalayalamAsianet News Malayalam

കൊവിഡ്: കുവൈത്തില്‍ അഞ്ചാം ഘട്ട നിയന്ത്രണം നീക്കല്‍ വാക്‌സിന്‍ എത്തിയ ശേഷം

വാക്‌സിന്‍ ലഭ്യമാകുകയോ കൊവിഡ് പൂര്‍ണമായും നിയന്ത്രണ വിധേയമാകുകയോ ചെയ്യാതെ അഞ്ചാം ഘട്ടം ആരംഭിക്കേണ്ടെന്നാണ് മന്ത്രിസഭയുടെ തീരുമാനം.

fifth phase of easing restrictions in kuwait will be only after getting covid vaccine
Author
Kuwait City, First Published Nov 15, 2020, 8:53 AM IST

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ അഞ്ചാം ഘട്ടം വാക്‌സിന്‍ എത്തിയതിന് ശേഷം. ആളുകള്‍ കൂടുതല്‍ പങ്കെടുക്കുന്ന വിവാഹം, പൊതുചടങ്ങുകള്‍, കുടുംബ സംഗമങ്ങള്‍, സമ്മേളനങ്ങള്‍, സിനിമ നാടക തിയേറ്റര്‍, പ്രദര്‍ശങ്ങള്‍, ട്രെയിനിങ് കോഴ്‌സുകള്‍ എന്നിവയ്ക്ക് അനുമതി നല്‍കുന്നത് അഞ്ചാം ഘട്ടത്തിലാണ്. 

ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ 50 ശതമാനത്തിലേറെ ഹാജര്‍ നിലയില്‍ പ്രവര്‍ത്തിക്കുന്നതും. വാക്‌സിന്‍ ലഭ്യമാകുകയോ കൊവിഡ് പൂര്‍ണമായും നിയന്ത്രണ വിധേയമാകുകയോ ചെയ്യാതെ അഞ്ചാം ഘട്ടം ആരംഭിക്കേണ്ടെന്നാണ് മന്ത്രിസഭയുടെ തീരുമാനം. ഓഗസ്റ്റ് 23 മുതല്‍ അഞ്ചാം ഘട്ടം ആരംഭിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ഇതുവരെ ആരംഭിച്ചിട്ടില്ല
 

Follow Us:
Download App:
  • android
  • ios