ചെറുതും വലുതുമായ 50 റോഡപകടങ്ങളാണ് രേഖപ്പെടുത്തിയത്. പ്രധാന  റോഡുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

ദുബൈ: ഏറ്റവും തിരക്കേറിയ സമയത്ത് വെറും 20 മിനിറ്റില്‍ ദുബൈയില്‍ രേഖപ്പെടുത്തിയത് 50 റോഡപകടങ്ങള്‍. തിങ്കളാഴ്ച രാവിലെ പീക്ക് റഷ് അവറില്‍ ദുബൈ പൊലീസിന്‍റെ ഔദ്യോഗിക പൊലീസ് ആപ്പില്‍ രേഖപ്പെടുത്തിയ കണക്കാണിത്. ചെറുതും വലുതുമായ 50 റോഡപകടങ്ങളാണ് രേഖപ്പെടുത്തിയത്. 

ദുബൈയിലെ പ്രധാന റോഡുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. രണ്ട് വലിയ വാഹനാപകടങ്ങള്‍ ഉണ്ടായതായി ദുബൈ പൊലീസ് അറിയിച്ചു. ആദ്യത്തേത് ഹെസ്സ സ്ട്രീറ്റില്‍, സൗദി ജര്‍മ്മന്‍ ഹോസ്പിറ്റലിന് എതിര്‍വശത്താണുണ്ടായത്. ഇതേ തുടര്‍ന്ന് റോഡില്‍ ഗതാഗതക്കുരുക്കുണ്ടായി. തുടര്‍ന്ന് ഈ റോഡിലൂടെ പോകുന്ന യാത്രക്കാരോട് സമാന്തര റോഡുകളിലേക്ക് തിരിയാന്‍ അറിയിക്കുകയായിരുന്നു. ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍, ഇന്‍റര്‍നാഷണല്‍ സിറ്റിക്ക് എതിര്‍വശത്തായാണ് രണ്ടാമത്തെ വലിയ അപകടമുണ്ടായത്. ഇതിന് പിന്നാലെ ഇവിടെയും ഗതാഗത തടസ്സമുണ്ടായി. ഒരു ജംഗ്ഷനില്‍ ഉണ്ടായ അപകടത്തിന്‍റെ വീഡിയോ പൊലീസ് പങ്കുവെച്ചിട്ടുമുണ്ട്. 

Read Also -  ഇന്ത്യൻ പാസ്പോര്‍ട്ട് ഉടമകൾക്ക് കോളടിച്ചു; ടിക്കറ്റിനൊപ്പം പ്രീ അപ്രൂവ്ഡ് ഓൺ അറൈവല്‍ വിസ, നിബന്ധനകൾ അറിയാം...

കുടുംബത്തോടെ അവധി ആഘോഷിക്കാൻ പോയി, വാഹനം മറിഞ്ഞ് മലയാളി ബാലിക മരിച്ചു

റിയാദ്: അവധി ആഘോഷിക്കാൻ മലയാളി കുടുബം ഒന്നിച്ച് യാത്ര ചെയ്ത വാഹനം സൗദി കിഴക്കൻ പ്രവിശ്യയിലെ അൽഹസക്ക് സമീപം മരുഭൂമിയിൽ മറിഞ്ഞ് എട്ടുവയസുകാരി മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് പള്ളിത്തോട്‌ ജംഷീര്‍ -റമീസ ദമ്പതികളുടെ മകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ക്ലാസ് വിദ്യാര്‍ഥിനിയുമായ ഐറിന്‍ ജാന്‍ (8) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് അപകടം. 

വൈകിട്ട് ജംഷീറിെൻറ കുടുംബം ദമ്മാമില്‍ നിന്നും സുഹൃത്തുക്കളായ മറ്റു രണ്ടു കുടുംബങ്ങള്‍ക്കൊപ്പം അൽഹസയിലേക്ക് പോകുന്നതനിടെയാണ് അപകടം. വാരാന്ത്യ അവധി ആഘോഷിക്കാൻ പോകുകയായിരുന്നു സംഘം. രണ്ട് വാഹനങ്ങളിലായിരുന്നു യാത്ര. അല്‍ ഉഖൈര്‍ എന്ന സ്ഥലത്ത് വെച്ച് മരിച്ച കുട്ടിയടക്കം സഞ്ചരിച്ച ലാന്‍ഡ്‌ ക്രൂയിസര്‍ മറിയുകയായിരുന്നു. പൊലീസ് എത്തി പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ഐറിന്‍ ജാെൻറ ജീവൻ രക്ഷിക്കാനായില്ല. അപകട കാരണം അറിവായിട്ടില്ല.

ഐറിന്‍ ജാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. മറ്റു കുട്ടികളടക്കം ആ വാഹനത്തിലുണ്ടായിരുന്നവർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. ദമ്മാമിലെ ദാഇം എക്യുപ്മെൻറ് റെൻറല്‍ കമ്പനിയില്‍ ഡയറക്ടറായ ജംഷീറിെൻറ മൂത്തമകളും ദമ്മാം ഇന്ത്യന്‍ സ്കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയുമായ എമിന്‍ ജാനും ഇതേ വാഹനത്തില്‍ തന്നെ ഉണ്ടായിരുന്നു. അൽഹസ ഉംറാൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടികൾ കെ.എം.സി.സി ജനസേവന വിഭാഗം ചുമതലയുള്ള സുൽഫിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...