യുവതിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്ന ഒരു സഹപ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. 

അബുദാബി: കഴിഞ്ഞ മാര്‍ച്ച് 24 മുതല്‍ കാണാതായിരുന്ന ഫിലിപ്പൈന്‍സ് സ്വദേശിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയതായി അബുദാബിയിലെ ഫിലിപ്പൈന്‍സ് എംബസി അറിയിച്ചു. 30കാരിയായ മേരി ആന്‍ ഡയ്‍നൊലുവിന്റെ മൃതദേഹ അവശിഷ്‍ടങ്ങളാണ് പൊലീസ് കണ്ടെത്തിയത്. ബന്ധുക്കള്‍ക്ക് കൈമാറിയ മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോയതായി എംബസി അറിയിച്ചു.

യുവതിയുടെ മരണത്തില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്ന ഒരു സഹപ്രവര്‍ത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. യുവതിയെ കണ്ടെത്താന്‍ അവരുടെ ബന്ധുക്കള്‍ പ്രത്യേക ഫേസ്‍ബുക്ക് പേജ് തുറന്ന് സഹായം തേടിയിരുന്നു. സാദിയത്ത് ഐലന്റിലെ ഒരു ഹോട്ടല്‍ റസോര്‍ട്ടില്‍ റിസപ്‍ഷനിസ്റ്റായി ജോലി ചെയ്‍തിരുന്ന യുവതി 2020 മാര്‍ച്ച് നാലിനാണ് ഇവിടെ അവസാനമായി ജോലിക്കെത്തിയത്.