Asianet News Malayalam

കൈവശം അവശേഷിച്ച 35 ദിര്‍ഹം ചെലവഴിച്ച് നറുക്കെടുപ്പില്‍ പങ്കെടുത്തു; മഹ്സൂസിലൂടെ പ്രവാസിക്ക് വന്‍തുക സമ്മാനം

നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണം യോജിച്ച് വന്ന ഡെന്നിസിന് 142,857 ദിര്‍ഹം സമ്മാനമായി ലഭിച്ചു.
 

Filipino shared AED 1 million with six others in Mahzooz draw
Author
Dubai - United Arab Emirates, First Published Apr 8, 2021, 6:17 PM IST
  • Facebook
  • Twitter
  • Whatsapp

ദുബൈ: മഹ്‌സൂസിന്റെ 19-ാമത് പ്രതിവാര തത്സമയ നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹത്തിന്റെ രണ്ടാം സമ്മാനം സ്വന്തമാക്കിയ ഏഴ് ഭാഗ്യശാലികളില്‍ ഒരാളായി ദുബൈയില്‍ താമസിക്കുന്ന ഫിലിപ്പീന്‍സ് സ്വദേശി ഡെന്നിസ്. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണം യോജിച്ച് വന്നതോടെയാണ് ഡെന്നിസ് സമ്മാനാര്‍ഹനായത്. 142,857 ദിര്‍ഹമാണ് നറുക്കെടുപ്പില്‍  ഡെന്നിസ് സ്വന്തമാക്കിയത്. 

'ആ 35 ദിര്‍ഹമായിരുന്നു എന്റെ ക്രെഡിറ്റ് കാര്‍ഡില്‍ ബാക്കിയുണ്ടായിരുന്ന ആകെ തുക. യഥാര്‍ത്ഥത്തില്‍ മാര്‍ച്ച് 27ന് നടന്ന നറുക്കെടുപ്പില്‍ പങ്കെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ കുറച്ച് മിനിറ്റുകള്‍ വൈകിയാണ് ഞാന്‍ എന്‍ട്രി സമര്‍പ്പിച്ചത്. അതുകൊണ്ട് ഏപ്രില്‍ മൂന്നിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള അവസരമാണ് ലഭിച്ചത്. കഴിഞ്ഞ  ശനിയാഴ്ച ഭാഗ്യം എനിക്കൊപ്പമായിരുന്നു. കാരണം ഇനി ഒരിക്കല്‍ കൂടി നറുക്കെടുപ്പില്‍ പങ്കെടുക്കാനുള്ള പണം എന്‍റെ കൈവശം ഇല്ലായിരുന്നു'- ഡെന്നിസ് ഓര്‍ത്തെടുത്തു. 

കഴിഞ്ഞ കുറച്ച് മാസങ്ങള്‍ ഡെന്നിസിന് സന്തോഷവും പ്രതിസന്ധികളും നിറഞ്ഞതായിരുന്നു. 'അക്കൗണ്ടില്‍ കയറി സമ്മാനത്തുക പരിശോധിച്ചപ്പോള്‍ കണ്ണുനിറഞ്ഞു. സമ്മാനം ലഭിച്ചതിന്റെ അമ്പരപ്പും സന്തോഷവും ഉണ്ടായിരുന്നു. സമ്മാനാര്‍ഹനായി എന്ന യാഥാര്‍ത്യവുമായി പൊരുത്തപ്പെടാന്‍ കുറച്ചു സമയം വേണ്ടി വന്നു'- ഡെന്നിസ് പറഞ്ഞു. 

കഴിഞ്ഞ വര്‍ഷമായിരുന്നു എന്‍റെ വിവാഹം. ഞങ്ങള്‍ക്ക് അടുത്തിടെ ഒരു മകള്‍ ജനിച്ചു. പക്ഷേ ജനുവരിയില്‍ എനിക്ക് ജോലി നഷ്ടമായി. എന്നാല്‍ പുതിയ ഒരെണ്ണം കണ്ടെത്താനും കഴിഞ്ഞില്ല. ജോലിയില്ലാതെ ജീവിക്കാന്‍ വളരെയധികം പ്രയാസമാണ്. ഈ പണം എന്റെ കുടുംബത്തിന് അത്യാവശ്യ സമയത്ത് ലഭിച്ച സമ്മാനമാണ്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സമ്മാനത്തുക എങ്ങനെ വിനിയോഗിക്കണമെന്ന് ഡെന്നിസിന് വ്യക്തമായ പദ്ധതികളുണ്ട്. 'സമ്മാനത്തുക കൊണ്ട് ഫിലിപ്പീന്‍സിലുള്ള വീടിന് കൊടുത്തുതീര്‍ക്കാനുള്ള പണം മുഴുവനായും നല്‍കണം. വീട്ടിലേക്ക് മടങ്ങാനും കുഞ്ഞിനൊപ്പം സമയം ചെലവഴിക്കാനും സാധിക്കും എന്നതാണ് എന്നെ കൂടുതല്‍ സന്തോഷവാനാക്കുന്നത്. അവളാണ് എന്റെ ഭാഗ്യം'- ഡെന്നിസ് പറഞ്ഞു.

ഡെന്നിസിനെ സംബന്ധിച്ചിടത്തോളം മഹ്‌സൂസില്‍ പങ്കെടുത്തത് പൂര്‍ണമായും ജീവിതം മാറ്റിമറിക്കുന്ന തീരുമാനമായിരുന്നു. 'എന്റെ കുടുംബത്തിന് ഇത് വളരെ വലിയ സഹായമാണ്. മഹ്‌സൂസ് നല്‍കിയതാണ് ഈ വീടെന്ന് എനിക്ക് എപ്പോഴും പറയാനാകും. ജീവിതം മാറ്റി മറിക്കുന്ന, സ്വപ്‌നങ്ങള്‍ സഫലമാക്കുന്ന മഹ്‌സൂസിന് നന്ദി'-  ഡെന്നിസ് പറഞ്ഞു നിര്‍ത്തി.

19-ാമത് മഹ്‌സൂസ് നറുക്കെടുപ്പില്‍ ഡെന്നിസിന് പുറമെ മറ്റ് ആറ് ഭാഗ്യശാലികള്‍, നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ച് വന്നതോടെ ഒരു മില്യന്‍ ദിര്‍ഹം പങ്കിട്ടെടുത്തു. ഓരോരുത്തര്‍ക്കും 142,857 ദിര്‍ഹം വീതമാണ് ലഭിച്ചത്. പാകിസ്ഥാനില്‍ നിന്നുള്ള 29കാരനായ മുഹമ്മദ്, ഇന്ത്യക്കാരിയായ 39 വയസ്സുള്ള ഷേഹര്‍, ഫിലിപ്പീന്‍സ് സ്വദേശിയായ 32കാരന്‍ ക്രിസ്, അയര്‍ലാന്‍ഡില്‍ നിന്നുള്ള 30കാരന്‍ ജയിംസ്, മറ്റ് രണ്ട് വിജയികള്‍ എന്നിവരാണ് സമ്മാനത്തുക പങ്കിട്ടെടുത്തത്.

ഈ ആഴ്ചയിലെ നറുക്കെടുപ്പില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നവര്‍ക്ക് www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് 35 ദിര്‍ഹത്തിന്റെ അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങി സംഭാവന ചെയ്യുന്നതിലൂടെ അടുത്ത നറുക്കെടുപ്പില്‍ പങ്കെടുക്കാം. ഓരോ ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുമ്പോഴും നറുക്കെടുപ്പിലേക്കുള്ള ഒരു എന്‍ട്രി വീതം ലഭിക്കുന്നു. മാത്രമല്ല അല്‍ ഇമാറാത് ബോട്ടില്‍ഡ് വാട്ടര്‍ സംഭാവന നല്‍കുമ്പോള്‍ അത് മഹ്‌സൂസിന്റെ പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിച്ചേരുകയും ചെയ്യുന്നു. 

2021 ഏപ്രില്‍ 10 ശനിയാഴ്ച യുഎഇ സമയം രാത്രി ഒമ്പത് മണിക്കാണ് അടുത്ത നറുക്കെടുപ്പ്. യോഗ്യരായ എല്ലാവര്‍ക്കും മഹ്‍സൂസ് നറുക്കെടുപ്പില്‍ പങ്കാളിത്തം ഉറപ്പാക്കാന്‍ കഴിയും.
 

Follow Us:
Download App:
  • android
  • ios