'ഫിര്‍ ആയി ബര്‍സാത്' എന്ന ഹിന്ദി ചിത്രവും 'കോട' എന്ന നോവലിനെ ആസ്പദമാക്കി മലയാള സീരീയലും നിര്‍മിച്ചിട്ടുണ്ട്.

മസ്‌കറ്റ്: എഴുത്തുകാരനും ചലച്ചിത്ര നിര്‍മാതാവുമായ വലിയകത്ത് ബദറുദ്ദീന്‍(വി എം ബദറുദ്ദീന്‍) ഒമാനിലെ മസ്‌കറ്റില്‍ അന്തരിച്ചു. മലപ്പുറം മങ്കട സ്വദേശിയാണ്.

കോളേജ് പഠനത്തിന് ശേഷം മുംബൈയിലെ ആറ്റമിക് എനര്‍ജിയിലെ ഔദ്യോഗിക ജീവിതത്തിന് ശേഷമാണ് അദ്ദേഹം മസ്‌കറ്റില്‍ എത്തിയത്. വിവിധ കമ്പനികളില്‍ പ്രവര്‍ത്തിച്ചു. മസ്‌കറ്റിലെ സവാവി ഗ്രൂപ്പില്‍ മാനേജിങ് ഡയറക്ടറായി ജോലി ചെയ്ത് വരികയായിരുന്നു. 'ഫിര്‍ ആയി ബര്‍സാത്' എന്ന ഹിന്ദി ചിത്രവും 'കോട' എന്ന നോവലിനെ ആസ്പദമാക്കി മലയാള സീരീയലും നിര്‍മിച്ചിട്ടുണ്ട്. 'അത്താണി', 'കോട', 'കാരയ്ക്കാത്തോട്ടം' എന്നീ കൃതികള്‍ രചിച്ചിട്ടുണ്ട്. ഭാര്യ: വലിയകത്ത് റുഖിയ്യ, മക്കള്‍: ഷാഹിന്‍, ഖയസ്, ആസ്മ, ദീന, മരുമക്കള്‍: ഉമ്മര്‍കുട്ടി കുന്നുമ്മല്‍, അബ്ദുല്ല, ബാസില്‍ കുരുവങ്ങാടന്‍, സന. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona