പ്രവാസി ചിട്ടിയുടെ പ്രചരണാര്‍ത്ഥം ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് വ്യാഴം, വെള്ളി ദിവസങ്ങളില്‍ യുഎഇയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും.

അബുദാബി: കെഎസ്എഫ്ഇ പ്രവാസി ചിട്ടിയുടെ പ്രചരണാര്‍ത്ഥം ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക് ഇന്ന് യുഎഇയിലെത്തും. രാത്രി എട്ടുമണിക്ക് ഷാര്‍ജ റയാന്‍ ഹോട്ടലിലാണ് മന്ത്രിയുടെ ആദ്യ പ്രചരണ പരിപാടി. തുടര്‍ന്ന് നാളെ രാവിലെ 10ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ചുനടക്കുന്ന ചടങ്ങില്‍ വെച്ച് അദ്ദേഹം പ്രവാസി ചിട്ടിയുടെ അബുദാബി മേഖലാ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് അല്‍ഐനിലും രാത്രി എട്ട് മണിക്ക് ദേറയിലും പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred