എഞ്ചിന്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
റിയാദ്: സൗദിയില്‍ വാഹനങ്ങള്‍ നിര്‍ത്തിയ ശേഷം എഞ്ചിന്‍ ഓഫാക്കാതെ പുറത്തിറങ്ങിയാല്‍ 'പണികിട്ടും'. ഇങ്ങനെ ചെയ്യുന്നത് നിയമപ്രകാരം കുറ്റകരമാണെന്നും 100 മുതല്‍ 150 റിയാല്‍ വരെ പിഴ ചുമത്തുമെന്നും ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
എഞ്ചിന്‍ ഓഫ് ചെയ്യാതെ നിര്‍ത്തിയിടുന്ന വാഹനങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് നിയമം കര്‍ശനമായി നടപ്പാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. ഉടമകള്‍ പുറത്തിറങ്ങി സെക്കന്റുകളുടെ വ്യത്യാസത്തില്‍ കാറുകള്‍ മോഷണം പോയ നിരവധി സംഭവങ്ങള്‍ പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ലൈറ്റര്‍ വാങ്ങാനായി വാഹനം നിര്‍ത്തി പുറത്തിറങ്ങിയപ്പോഴേക്കും ഒരു യുവാവ് വാഹനത്തില്‍ കയറി അതുമായി കടന്നുകളഞ്ഞെന്നാണ് ഏറ്റവുമൊടുവില്‍ ഒരു സൗദി പൗരന്‍ പരാതിപ്പെട്ടത്. ഒരാഴ്ചയ്ക്ക് ശേഷമാണ് ഈ വാഹനം കണ്ടെത്താന്‍ കഴിഞ്ഞത്.
