Asianet News MalayalamAsianet News Malayalam

അബുദാബിയിലെത്തി ആറാം ദിനം പിസിആര്‍ പരിശോധന നടത്തിയില്ലെങ്കില്‍ കര്‍ശന നടപടി

അബുദാബിയിലെത്തി ആറാം ദിവസം പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകാത്തവര്‍ക്കെതിരെ നിയമനടപടിയെടുക്കകയും പിഴ ചുമത്തുകയും ചെയ്യും.

fine for not taking PCR test on sixth day in Abu Dhabi
Author
Abu Dhabi - United Arab Emirates, First Published Sep 17, 2020, 12:06 PM IST

അബുദാബി: അബുദാബിയില്‍ പ്രവേശിച്ചതിന് ശേഷം ആറാം ദിവസം കൊവിഡ് പിസിആര്‍ പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം പാലിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കുമെന്ന് അധികൃതര്‍. കൊവിഡ് 19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള അബുദാബി എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റേഴ്‌സ് കമ്മറ്റി നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ നടപടികള്‍ ആരംഭിച്ചു.

അബുദാബിയിലെത്തി ആറാം ദിവസം പിസിആര്‍ പരിശോധനയ്ക്ക് വിധേയമാകാത്തവര്‍ക്കെതിരെ നിയമനടപടിയെടുക്കകയും പിഴ ചുമത്തുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് വ്യാപനം തടയാനുള്ള പ്രതിരോധ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കുന്നതിന് വേണ്ടിയാണ് നടപടികള്‍ കര്‍ശനമാക്കുന്നത്.

Follow Us:
Download App:
  • android
  • ios