Asianet News MalayalamAsianet News Malayalam

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ 'കീശ കാലിയാകും'; 20 ലക്ഷം രൂപയോളം പിഴ

വാഹനത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞാല്‍ ഡ്രൈവര്‍ക്ക് 1,000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. പൊതുസ്ഥലത്ത് തുപ്പിയാല്‍ 1,000 ദിര്‍ഹമാണ് പിഴ.

fine upto Dh100000  in Abu Dhabi for littering and dumping waste
Author
Abu Dhabi - United Arab Emirates, First Published Mar 22, 2021, 1:00 PM IST

അബുദാബി: പൊതുസ്ഥലങ്ങളില്‍ അലക്ഷ്യമായി മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുമായി അബുദാബി. നിശ്ചിത സ്ഥലത്ത് മാത്രമെ മാലിന്യം നിക്ഷേപിക്കാവൂ എന്ന് അബുദാബി നഗരസഭ, ഗതാഗത വിഭാഗവും മാലിന്യനിര്‍മാര്‍ജന വിഭാഗമായ തദ്‍വീറും മുന്നറിയിപ്പ് നല്‍കിയിരുന്നു. അല്ലാത്തവര്‍ക്ക് പിഴ ചുമത്തും.  ഒരു ലക്ഷം ദിര്‍ഹം(19.71 ലക്ഷം ഇന്ത്യന്‍ രൂപ) വരെയാണ് പിഴ ഈടാക്കുക.

വാഹനത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറത്തേക്ക് വലിച്ചെറിഞ്ഞാല്‍ ഡ്രൈവര്‍ക്ക് 1,000 ദിര്‍ഹം പിഴയും ആറ് ബ്ലാക്ക് പോയിന്റുകളുമാണ് ശിക്ഷ. പൊതുസ്ഥലത്ത് തുപ്പിയാല്‍ 1,000 ദിര്‍ഹമാണ് പിഴ. കൃഷി, പൂന്തോട്ട മാലിന്യങ്ങളും കെട്ടിട നിര്‍മ്മാണ വസ്തുക്കളും അനുമതിയില്ലാത്ത സ്ഥലത്ത് നിക്ഷേപിച്ചാല്‍ 10,000 ദിര്‍ഹമാണ് പിഴ ചുമത്തുക. നിര്‍മ്മാണ സ്ഥലത്തെ അവശിഷ്ടങ്ങള്‍, മലിനജലവും പൊതുസ്ഥലത്ത് തള്ളിയാല്‍ 100,000 ദിര്‍ഹമാണ് പിഴ ഈടാക്കുക. മാസ്‌കുകളും ഗ്ലൗസുകളും നിശ്ചിത സ്ഥലത്ത് മാത്രമേ നിക്ഷേപിക്കാവൂ. പൊതുസ്ഥലത്ത് ഇവ വലിച്ചെറിയുന്നതും ശിക്ഷാര്‍ഹമാണ്. 
 

Follow Us:
Download App:
  • android
  • ios