ഒമാനിലെ ഒരു ഫാമില്‍ തീപ്പിടുത്തം. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.  

മസ്കറ്റ്: ഒമാനിലെ സലാല വിലായത്തില്‍ ഒരു ഫാമില്‍ തീപ്പിടുത്തം. ദോഫാര്‍ ഗവര്‍ണറേറ്റില്‍ നിന്നുള്ള സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് വിഭാഗത്തിലെ അഗ്നിശമനസേനാ അംഗങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് പുറത്തിറക്കിയ ഓണ്‍ലൈന്‍ പ്രസ്താവനയില്‍ അറിയിച്ചു. തീപ്പിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. 

Add Asianetnews as a Preferred SourcegooglePreferred