30 മിനിറ്റുകള്‍ കൊണ്ടുതന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായാണ് ദുബൈ മീഡിയ ഓഫീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

ദുബൈ: ജബല്‍ അലിയിലെ ഫാക്ടറിയിലുണ്ടായ തീപ്പിടുത്തം നിയന്ത്രണ വിധേയമാക്കിയെന്ന് സിവില്‍ ഡിഫന്‍സ് അധികൃതര്‍ അറിയിച്ചു. ബുധനാഴ്‍ച ഉച്ചയ്ക്ക് ശേഷമാണ് ജബല്‍ അലിയിലെ ഒരു പ്ലാസ്റ്റിക് ഫാക്ടറിയില്‍ തീപ്പിടിച്ചത്. 30 മിനിറ്റുകള്‍ കൊണ്ടുതന്നെ തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചതായാണ് ദുബൈ മീഡിയ ഓഫീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്.

പ്ലാസ്റ്റിക് കത്തിയതിനെ തുടര്‍ന്ന് രൂപംകൊണ്ട കറുത്ത പുക പ്രദേശമാകെ നിറഞ്ഞിരുന്നു. എന്നാല്‍ ഫാക്ടറിയിലുണ്ടായിരുന്ന എല്ലാവരെയും സുരക്ഷിതമായി ഒഴിപ്പിച്ചതായും സംഭവത്തില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു.