മസ്‌കറ്റ്: ഒമാനിലെ അല്‍ അവ്ഹി ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപ്പിടുത്തം. അഗ്നിശമനസേനാ സംഘവും നോര്‍ത്ത് അല്‍ ബത്തിന ഗവര്‍ണറേറ്റിലെ സിവില്‍ ഡിഫന്‍സ് അംഗങ്ങളും ആംബുലന്‍സ് വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അറിയിച്ചു. സൊഹാര്‍ വിലായത്തിലെ അല്‍ അവ്ഹി ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് അഗ്നിബാധ ഉണ്ടായത്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.