വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവമെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (പി.എ.സി.ഡി.എ) അറിയിച്ചു.
മസ്കത്ത്: ഒമാനിലെ ബര്‍ഖ വിലായത്തില്‍ ഫര്‍ണിച്ചര്‍ കടയില്‍ തീപിടുത്തം. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവമെന്ന് പബ്ലിക് അതോരിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് (പി.എ.സി.ഡി.എ) അറിയിച്ചു. അഗ്നിശമന സേന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല.
