ബുറേമി: ഒമാനിലെ  അൽ  ബുറേമി ഗവർണറേറ്റിൽ  തീപ്പിടിത്തം. ബുറേമി  ഗവർണറേറ്റിൽ ഉൾപ്പെടുന്ന  ബുറേമി  വിലായത്തിൽ ആൾ  താമസമുള്ള   ഒരു കെട്ടിടത്തിൽ നിന്നും തീ  പൊട്ടിപ്പുറപ്പെട്ടതായി   റോയൽ ഒമാൻ പോലീസ് അറിയിച്ചു .

തീപിടിത്തം  അൽ ബുറേമി  ഗവർണറേറ്റിലെ   അഗ്നിശമനസേനാ വിഭാഗം  നിയന്ത്രണ വിധേയമാക്കിയതായി പബ്ലിക്ക് അതോറിറ്റി ഓഫ്  സിവിൽ ഡിഫൻസ് ട്വിറ്ററിലൂടെ  അറിയിച്ചു. ഒരാൾക്ക് നിസ്സാരമായ പരിക്കേറ്റതായും  സിവില്‍ ഡിഫൻസിന്റെ അറിയിപ്പിൽ പറയുന്നു.