ദുബൈയിലെ രണ്ട് വെയര്‍ഹൗസുകളിലെ തീപിടിത്തം നിയന്ത്രണവിധേയമാക്കി. 

ദുബൈ: ദുബൈയിലെ അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ തീപിടിത്തം. വ്യാഴാഴ്ച രാവിലെയാണ് തീപിടിത്തം ഉണ്ടായത്. ദുബൈയിലെ അല്‍ ഖൂസ് ഇന്‍ഡസ്ട്രിയല്‍ ഏരിയ ഒന്നില്‍ തീപിടിത്തം ഉണ്ടായതായി രാവിലെ 8.24ന് റിപ്പോര്‍ട്ട് ലഭിച്ചെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് അറിയിച്ചു.

രണ്ട് വെയര്‍ഹൗസുകളിലാണ് തീപടര്‍ന്നു പിടിച്ചത്. വിവരം ലഭിച്ച് ആറ് മിനിറ്റിനകം അല്‍ ഖൂസ് ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള അഗ്നിശമന സേന അംഗങ്ങള്‍ സ്ഥലത്തെത്തി തീപിടിത്തം നിയന്ത്രണ വിധേയമാക്കാനുള്ള നടപടികള്‍ തുടങ്ങി. രാവിലെ 9.40ഓടെ തീപിടിത്തം നിയന്ത്രണവിധേയമാക്കി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. സ്ഥലത്ത് 9.51ഓടെ ശീതീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. തീപിടിത്തത്തില്‍ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.

Read Also -  കുവൈത്തിൽ മലയാളി നഴ്സ് ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം