വീടിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു.

മദീന: സൗദി അറേബ്യയിലെ മദീനയില്‍ വീട്ടില്‍ തീ പടര്‍ന്നു പിടിച്ചു. ശൂറാന്‍ ഡിസ്ട്രിക്ടിലെ ഒരു വീട്ടിലാണ് തീപിടിത്തമുണ്ടായത്. അഗ്നിബാധയെ കുറിച്ച് വിവരം ലഭിച്ച ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം സ്ഥലത്തെത്തി.

സംഭവസ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് യൂണിറ്റുകള്‍ തീയണച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. വീടിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ രക്ഷപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

Read Also -  പറന്നുയരുന്നതിന് തൊട്ടുമുമ്പ് വിമാനത്തില്‍ അപ്രതീക്ഷിത സംഭവം! ഞെട്ടി യാത്രക്കാര്‍, ഡോര്‍ തുറന്ന് ചാടി യുവാവ്

എക്സ്റേ സ്കാൻ, എസ് യുവി കാറിൻറെ ബംബറില്‍ രഹസ്യ അറ, ചുരുളഴിഞ്ഞത് ഗുരുതര കുറ്റം

അബുദാബി: യുഎഇയിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ച രണ്ടുപേരെ ഷാര്‍ജ പോര്‍ട്സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍സ് അതോറിറ്റി പിടികൂടി. എസ് യു വി കാറുകളുടെ പിന്നിലെ ബംബറിനുള്ളില്‍ സ്ഥാപിച്ച രഹസ്യ അറയില്‍ രണ്ടടി നീളമുള്ള ചെറിയ പെട്ടികളിലാണ് ഇവര്‍ ഒളിച്ചിരുന്നത്. കഴിഞ്ഞ ആഴ്ച ഒമാന്‍ അതിര്‍ത്തി വഴിയാണ് അനധികൃതമായി രാജ്യത്തേക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തിയത്. 

കാറുകളുടെ പിന്‍ഭാഗത്ത് പെട്ടെന്ന് നോക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടാത്ത രീതിയിലാണ് ഇരുമ്പ് അറ സ്ഥാപിച്ചത്. എക്സ് റേ സ്കാനറുകള്‍ ഉപയോഗിച്ചുള്ള പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. കാറുകളുടെ എക്സ്ഹോസ്റ്റ് പൈപ്പിന് മുകളിലാണ് രഹസ്യ അറ കണ്ടെത്തിയത്. സ്കാന്‍ ചെയ്തപ്പോള്‍ മനുഷ്യസാന്നിധ്യം കണ്ടെത്തിയതോടെ നടത്തിയ പരിശോധനയിലാണ് ഗുരുതര കുറ്റകൃത്യം പുറത്തായത്. രഹസ്യ അറകള്‍ പൊളിച്ച് പ്രതികളെ പിടികൂടുന്ന വീഡിയോ അധികൃതര്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി പുറത്തുവിട്ടിട്ടുണ്ട്. പ്രതികളുടെ കൈവശം രേഖകളോ ഐഡന്‍റിറ്റി കാര്‍ഡുകളോ ഉണ്ടായിരുന്നില്ല. ഇവര്‍ക്കൊപ്പം കാറുകളുടെ ഡ്രൈവര്‍മാരെയും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...