രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക് അതോരിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. 

മസ്കത്ത്: മസ്കത്തില്‍ അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തില്‍ തീപിടുത്തം. അല്‍ ഗുര്‍ബയിലായിരുന്നു സംഭവം. നിരവധിപ്പേരാണ് സംഭവ സമയത്ത് കെട്ടിടത്തിനുള്ളിലുണ്ടായിരുന്നത്. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി സ്ഥിതി നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക് അതോരിറ്റി ഓഫ് സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അറിയിച്ചു. കെട്ടിടത്തിനുള്ളില്‍ അകപ്പെട്ടവരെ ഹൈഡ്രോളിക് ക്രെയിനുകള്‍ ഉപയോഗിച്ച് പുറത്തെത്തിക്കുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടെന്നാണ് അധികൃതരുടെ വിശദീകരണം.